ബ്ലോഗ് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ടീച്ചറുടെ സഹപ്രവര്‍ത്തകര്‍ ആരും അത് ഗൌനിച്ചതേയില്ല. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലെ പാഠഭാഗത്തില്‍ ബ്ലോഗിനെ പറ്റി പഠിപ്പിക്കേണ്ടതുണ്ട്. മറ്റ് അദ്ധ്യാപകരും ഇപ്പോള്‍ ടീച്ചറുടെ ആ ക്രാന്തദര്‍ശിത്വത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മസാക്ഷാല്‍ക്കാരത്തിന്റെ അപൂര്‍വ്വാവസരമാണ് മറ്റനേകം പേര്‍ക്കെന്ന പോലെ ബ്ലോഗ് ടീച്ചര്‍ക്കും നല്‍കിയത്. വിധി എന്നൊന്ന് ഉണ്ടെങ്കില്‍ ആ വിധിയോടുള്ള വെല്ലുവിളിയാണ് ടീച്ചറുടെ പുസ്തകത്തിന്റെ ഈ പ്രകാശനകര്‍മ്മം. പുസ്തകപ്രകാശനത്തോടൊപ്പം ചെറിയ തോതില്‍ ഒരു ബ്ലോഗ് സംഗമം കൂടി സംഘടിപ്പിച്ചാലോ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ ടീച്ചര്‍ ആ നിര്‍ദ്ദേശം സഹര്‍ഷം സ്വാഗതം ചെയ്യുകയായിരുന്നു.
ഏതായാലും ആഗസ്റ്റ് പതിനാലാം തീയ്യതിയിലെ ശാന്ത ടീച്ചറുടെ പുസ്തകപ്രകാശന ചടങ്ങില്‍ ഞാനും പങ്കെടുക്കുന്നുണ്ട്. ബ്ലോഗ് എഴുതുന്നവരുടെയും വായിക്കുന്നവരുടേയും ഒരു കൂട്ടായ്മ കൂടി അന്നേ ദിവസം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു. എല്ലാവര്‍ക്കും ഒന്ന് പരിചയപ്പെടാമല്ലൊ.
-കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളെ,
ആഗസ്ത് 14 ലെ ബ്ലോഗ് മീറ്റ് ശാന്തടീച്ചറുടെ
പുസ്തകപ്രകാശന ചടങ്ങിനോടനുബന്ധിച്ച് ബ്ലോഗര്‍മാര്‍ക്ക്
നേരില്‍ കാണാനുള്ള ഒരു സന്ദര്‍ഭം എന്നനിലയില്‍
നമുക്ക് ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്.
ബ്ലോഗറായ ശാന്ത ടീച്ചറുടെ പ്രഥമ പുസ്തക പ്രകാശനം ബ്ലോഗര്‍മാരെന്ന നിലയില്‍ നമുക്കെല്ലാം അഭിമാനകരമാണെന്നതിനാല്‍ ഈ സദ്‌വാര്‍ത്ത കണ്ണൂര്‍ ബ്ലോഗ് അക്കാദമിയുടെ ബ്ലോഗിലൂടെ കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി
മാത്രമാണ് ഈ പോസ്റ്റ്. ബ്ലോഗ് അക്കാദമി
ഈ ചടങ്ങിന്റെ അഭ്യുദയ കാംക്ഷികള്‍ മാത്രമാണ്.
ഉദ്ഘാടകയുടെ സൌകര്യാര്‍ത്ഥം പുസ്തക പ്രകാശന ചടങ്ങിന്റെ സമയത്തില്‍ ചെറിയൊരു വ്യത്യാസം
വരുത്തിയതായി മനസ്സിലാക്കുന്നു.(ആഗസ്റ്റ്14 നു11 മണി) ഇതേക്കുറിച്ച് ആധികാരിക വിവരത്തിനായി ബ്ലോഗര്‍ ശാന്ത ടീച്ചറേയോ(പ്രിയ തോഴരേയും കാത്തു ഞാൻ), ബ്ലോഗര്‍ ഹാറൂണിനേയോ(ഒരു നുറുങ്ങ്), ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം.
ബ്ലോഗ് അക്കാദമി

13 comments:

എന്റെ ബ്ലോഗ് കൂടി ലിസ്റ്റ് ചെയ്യാമോ??
തമാശകള്‍
പതിമൂന്നിനു നാട്ടില്‍ എത്തുന്നു.....പറ്റിയാല്‍ പങ്കെടുക്കും.....സസ്നേഹം,
പ്രിയ കേപീയെസ്,ശാന്താടീച്ചര്‍
വഴിയാണിവിടെത്തിയത്.തൊടുപുഴ-വഴി
എറ്ണാകുളത്തേക്കുള്ള പ്രയാണത്തിനിടയില്‍
ന്യൂനമര്‍ദ്ദം നിമിത്തം കണ്ണൂരില്‍ വഴിമാറിയെത്തുന്ന
" ബ്ലോഗ് മീറ്റ് "നെ എനിക്ക്,സ്വാഗതം
ചെയ്യാതിരിക്കാനാവില്ല !
കണ്ണൂരിലും പരിസരത്തിലുമൊക്കെയുള്ള ബ്ലോഗ്
സുഹൃത്തുക്കളെ പരമാവധി ഈ പരിപാടിയില്
പങ്കെടുപ്പിക്കാനുള്ള ശ്രമം നടത്തണം.
പുസ്തക പ്രകാശന ചടങ്ങിന്‍ ശേഷം ചുരുങ്ങിയ
സമയമെങ്കിലും ഒരുമിച്ച് കൂടി പരിചയപ്പെടാന്‍
നമുക്കാവുമല്ലൊ.ശാരീരികമായ തടസ്സങ്ങള്‍
ഏറെയാണെന്നാലും വന്നുചേരുവാന്‍ ശ്രമിക്കാം.
ആശംസകളോടെ...
ഹാരൂണ്‍.പി,
കൊടപ്പറമ്പ്
പോസ്റ്റ്: താണ
കണ്ണൂര്‍, 670012 .
--------------
ഫോണ്‍: 9995134248
ശാന്ത ടീച്ചറുടെ വാക്കുകള്‍ക്ക് അച്ചടിമഷി പുരളുമ്പോള്‍ സന്തോഷിക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ത്തന്നെ ഞങ്ങളുണ്ടാകും. ഒരു ബ്ലോഗറെന്ന നിലയിലും ടീച്ചറെന്ന നിലയിലും ഞങ്ങള്‍ക്കും അഭിമാനമാണ് ഈ ചുവടുവെയ്പ്. എല്ലാ ഭാവുകങ്ങളും.
പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളെ,
ആഗസ്ത് 14 ലെ ബ്ലോഗ് മീറ്റ് ശാന്തടീച്ചറുടെ
പുസ്തകപ്രകാശന ചടങ്ങിനോടനുബന്ധിച്ച് ബ്ലോഗര്‍മാര്‍ക്ക്
നേരില്‍ കാണാനുള്ള ഒരു സന്ദര്‍ഭം എന്നനിലയില്‍
നമുക്ക് ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്.
ബ്ലോഗറായ ശാന്ത ടീച്ചറുടെ പ്രഥമ പുസ്തക പ്രകാശനം ബ്ലോഗര്‍മാരെന്ന നിലയില്‍ നമുക്കെല്ലാം അഭിമാനകരമാണെന്നതിനാല്‍ ഈ സദ്‌വാര്‍ത്ത കണ്ണൂര്‍ ബ്ലോഗ് അക്കാദമിയുടെ ബ്ലോഗിലൂടെ കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി
മാത്രമാണ് ഈ പോസ്റ്റ്. ബ്ലോഗ് അക്കാദമി
ഈ ചടങ്ങിന്റെ അഭ്യുദയ കാംക്ഷികള്‍ മാത്രമാണ്.
ഉദ്ഘാടകയുടെ സൌകര്യാര്‍ത്ഥം പുസ്തക പ്രകാശന ചടങ്ങിന്റെ സമയത്തില്‍ ചെറിയൊരു വ്യത്യാസം
വരുത്തിയതായി മനസ്സിലാക്കുന്നു.(ആഗസ്റ്റ്14 നു11 മണി) ഇതേക്കുറിച്ച് ആധികാരിക വിവരത്തിനായി ബ്ലോഗര്‍ ശാന്ത ടീച്ചറേയോ(പ്രിയ തോഴരേയും കാത്തു ഞാൻ), ബ്ലോഗര്‍ ഹാറൂണിനേയോ(ഒരു നുറുങ്ങ്), ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സസ്നേഹം.
ശാന്ത ടീച്ചറുടെ പുസ്തക പ്രകശ ചടങ്ങില്‍ പങ്കെടുക്കുക,
പങ്കെടുക്കാനാകാത്തവര്‍ അവരെ ആശംസിക്കുക.
അതിനു മുന്‍പായി നാളെ നടത്തപ്പെടുന്ന കൊച്ചിന്‍ ബ്ലോഗ് മീറ്റിനെക്കുറിച്ച് ഇതുവരെ അറിയാതിരുന്നവരുടെ ശ്രദ്ധക്കായി ബ്ലോഗ് അക്കാദമി പോസ്റ്റിലേക്ക് ബ്ലോഗ് വായനക്കാരുടേയും ബ്ലോഗ് എഴുത്തുകാരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
കൊച്ചി ബ്ലോഗ് മീറ്റ് ...2010 ആഗസ്ത് 8 ന്
പ്രിയ ബ്ലോഗര്‍മാരെ,
2009 ലെ ചേറായി ബ്ലോഗ് മീറ്റിന്റെ തുടര്‍ച്ചയായുള്ള ഈ വര്‍ഷത്തെ ബ്ലോഗ് മീറ്റ് കൊച്ചിയില്‍ 2010 ആഗസ്ത് 8 ന്
(ഞായര്‍) നടത്തപ്പെടുകയാണ്. ഊര്‍ജ്ജ്യസ്വലരും, ഇച്ഛാശക്തിയുള്ളവരുമായ ഏതാനും ബ്ലോഗര്‍മാരുടെ ശ്രമഫലമായി സംഘടിപ്പിക്കപ്പെടുന്ന ഈ ബ്ലോഗര്‍ സമ്മേളനം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ജനകീയ പ്രസാധകരുടെ കൂട്ടായ്മയാണ്.
മാധ്യമ രംഗത്തേക്ക് ശുദ്ധവായുവും ജനാധിപത്യവും കൊണ്ടുവന്ന ബ്ലോഗ് എന്ന മാധ്യമത്തിന്റേയും, അതിന്റെ എഴുത്തുകാരുടേയും,വായനക്കാരുടേയും വാര്‍ഷിക കൂടിക്കാഴ്ച്ച എന്നത് ഈ മാധ്യമത്തിന്റെ ശൈശവ ഘട്ടത്തില്‍ നിസാരമായ
ഒരു സംഭവമല്ല. തൊട്ടയല്‍പ്പക്കത്തുള്ള ബ്ലോഗര്‍മാര്‍ പോലും പരസ്പ്പരം കണ്ടുമുട്ടുന്നതും അപരിചിതത്വത്തിന്റെ വന്‍കരകള്‍ തമ്മിലുള്ള അകലം മുഖാമുഖ കൂടിക്കാഴ്ച്ചയിലേക്ക് ചുരുങ്ങി, ഹൃദ്യമായ ഒരു പാരസ്പര്യമായി വളരുന്നതും ഇത്തരം കൂടിച്ചേരലുകളിലൂടെയാണ്.
ബ്ലോഗ് മീറ്റുകളുടെ ഫലമായുണ്ടാകുന്ന സൌഹൃദ കൂട്ടായ്മകള്‍ പലപല ക്രിയാത്മക ദൌത്യങ്ങളുമായി കര്‍മ്മോത്സുകരായി നന്മനിറഞ്ഞ
പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നമുക്ക് കാണാനായിട്ടുണ്ട്. ഈ എളിയ പ്രവര്‍ത്തനങ്ങളെല്ലാം സത്യത്തില്‍ ഒരു തുടക്കം മാത്രമേ ആകുന്നുള്ളു. കാരണം, സാമൂഹ്യമായ ക്രിയാത്മക ഊര്‍ജ്ജ്യത്തിന്റെ വിതരണതലവും, സമൂഹത്തിന്റെ ജനാധിപത്യപരവും, വ്യക്തിപരവുമായ വികാസത്തിന്റെ സാംസ്ക്കാരിക വേദിയുമാകാനിരിക്കുന്ന ബൂലോഗത്തിന്റെ സാധ്യത അത്രക്ക് ബൃഹത്താണ്.
ആ ബൃഹത്തായ സാധ്യതയിലേക്കുള്ള ഒരോ
ചവിട്ടുപടികളാണ് ബ്ലോഗ് രചനകളുടെ പുസ്തക പ്രകാശന ചടങ്ങുകളും, ബ്ലോഗ് മീറ്റുകളും,ബ്ലോഗ് ശില്‍പ്പശാലകളും മറ്റും.
അതിനാല്‍ സ്വകാര്യ പ്രസിദ്ധീകരണ എകാന്തതയുടെ
വാത്മീകങ്ങള്‍ ഭേദിച്ച് ഇത്തരം കൂട്ടായ്മകളില്‍
പങ്കുചേരാന്‍... ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന്
കെരള ബ്ലോഗ് അക്കാദമി
സ്നേഹപൂര്‍വ്വം ബ്ലോഗര്‍മാരേയും ബ്ലോഗ് വായനക്കാരെയും
നന്മയുടെ പേരില്‍ ഓര്‍മ്മിപ്പിക്കുന്നു.
അഭിമാന മുഹ്ര്ത്തം ..സന്ത്സോഷം ..എല്ലാ ഭാവുകങ്ങളും
ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി ബ്ലോഗ് മീറ്റ്
ഇടക്കുവച്ച് പിന്‍വലിക്കുകയും,അതേക്കുറിച്ച്
അദ്ദേഹത്തിന്റെ കമന്റുകളും,പോസ്റ്റുകളും ഡിലിറ്റ് ചെയ്യുകയും ചെയ്തതിനാല്‍ പുസ്തക പ്രകാശനത്തിനിടക്ക്
ഔപചാരികമായ മീറ്റ് നടത്തണമെന്ന ആശയം
ജലരേഖയായി. അദ്ദേഹത്തെ വിശ്വസിച്ച ചിത്രകാരന്റെ കുറെ സമയം ബ്ലോഗ് അക്കാദമി കമന്റുകള്‍ക്കും,പോസ്റ്റുകള്‍ക്കുമായി വിനിയോഗിച്ചത് നഷ്ടവുമായി.
മനുഷ്യന്മാര്‍ ഇത്രക്ക് വാക്കിനു സ്ഥിരതയില്ലാത്തവരാകാമോ... ഭഗവാനേ :)
ശാന്ത കാവുമ്പായിയുടെ പുസ്തക പ്രകാശനവും,
തഥവസരത്തില്‍ എത്തിച്ചേര്‍ന്ന ബ്ലോഗര്‍മാരുടെ
സ്നേഹ സംഗമവും ചിത്രകാരന്റെ ബ്ലോഗില്‍:ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !
പ്രിയ നാട്ടുകാരെ,
എല്ലാ സുമനസ്സുകള്‍ക്കും കണ്ണൂരാന്‍ കുടുംബത്തിന്റെ ഓണാശംസകള്‍.
Post a Comment