Wednesday, 4 August 2010

കണ്ണൂരില്‍ ശാന്ത ടീച്ചറുടെ പുസ്തക പ്രകാശനവും, ബ്ലോഗ് മീറ്റും ആഗസ്ത് 14 ന്

ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഇതാണ് ശാന്ത ടീച്ചര്‍. ശാന്ത കാവുമ്പായി എന്ന ബ്ലോഗര്‍. ബ്ലോഗില്‍ എല്ലാവര്‍ക്കും ശാന്ത കാവുമ്പായിയെ അറിയാം. അറിയാത്തവര്‍ താഴെ കാണുന്ന ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കുക. ആ റിപ്പോര്‍ട്ട് എല്ലാം പറഞ്ഞു തരും. ടീച്ചര്‍ ബ്ലോഗില്‍ എഴുതിയ കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നു. ആഗസ്റ്റ് 14 ന് ശനിയാഴ്ച 3മണിക്കാണ് മോഹപ്പക്ഷി എന്ന ആ കവിതാസമാഹാരത്തിന്റെ പ്രകാശനം കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ വെച്ച് നടക്കുന്നത്.

ബ്ലോഗ് എഴുതാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ ടീച്ചറുടെ സഹപ്രവര്‍ത്തകര്‍ ആരും അത് ഗൌനിച്ചതേയില്ല. ഇപ്പോള്‍ ഒന്‍പതാം ക്ലാസിലെ പാഠഭാഗത്തില്‍ ബ്ലോഗിനെ പറ്റി പഠിപ്പിക്കേണ്ടതുണ്ട്. മറ്റ് അദ്ധ്യാപകരും ഇപ്പോള്‍ ടീച്ചറുടെ ആ ക്രാന്തദര്‍ശിത്വത്തെ അംഗീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആത്മസാക്ഷാല്‍ക്കാരത്തിന്റെ അപൂര്‍വ്വാവസരമാണ് മറ്റനേകം പേര്‍ക്കെന്ന പോലെ ബ്ലോഗ് ടീച്ചര്‍ക്കും നല്‍കിയത്. വിധി എന്നൊന്ന് ഉണ്ടെങ്കില്‍ ആ വിധിയോടുള്ള വെല്ലുവിളിയാണ് ടീച്ചറുടെ പുസ്തകത്തിന്റെ ഈ പ്രകാശനകര്‍മ്മം. പുസ്തകപ്രകാശനത്തോടൊപ്പം ചെറിയ തോതില്‍ ഒരു ബ്ലോഗ് സംഗമം കൂടി സംഘടിപ്പിച്ചാലോ എന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചപ്പോള്‍ ടീച്ചര്‍ ആ നിര്‍ദ്ദേശം സഹര്‍ഷം സ്വാഗതം ചെയ്യുകയായിരുന്നു.

ഏതായാലും ആഗസ്റ്റ് പതിനാലാം തീയ്യതിയിലെ ശാന്ത ടീച്ചറുടെ പുസ്തകപ്രകാശന ചടങ്ങില്‍ ഞാനും പങ്കെടുക്കുന്നുണ്ട്. ബ്ലോഗ് എഴുതുന്നവരുടെയും വായിക്കുന്നവരുടേയും ഒരു കൂട്ടായ്മ കൂടി അന്നേ ദിവസം സംഘടിപ്പിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ നന്നായിരുന്നു. എല്ലാവര്‍ക്കും ഒന്ന് പരിചയപ്പെടാമല്ലൊ.
-കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി

പ്രിയ ബ്ലോഗര്‍ സുഹൃത്തുക്കളെ,

ആഗസ്ത് 14 ലെ ബ്ലോഗ് മീറ്റ് ശാന്തടീച്ചറുടെ
പുസ്തകപ്രകാശന ചടങ്ങിനോടനുബന്ധിച്ച് ബ്ലോഗര്‍മാര്‍ക്ക്
നേരില്‍ കാണാനുള്ള ഒരു സന്ദര്‍ഭം എന്നനിലയില്‍
നമുക്ക് ഉപയോഗപ്പെടുത്താമെന്നാണ് കരുതുന്നത്.
ബ്ലോഗറായ ശാന്ത ടീച്ചറുടെ പ്രഥമ പുസ്തക പ്രകാശനം ബ്ലോഗര്‍മാരെന്ന നിലയില്‍ നമുക്കെല്ലാം അഭിമാനകരമാണെന്നതിനാല്‍ ഈ സദ്‌വാര്‍ത്ത കണ്ണൂര്‍ ബ്ലോഗ് അക്കാദമിയുടെ ബ്ലോഗിലൂടെ കൂടുതല്‍ ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി
മാത്രമാണ് ഈ പോസ്റ്റ്. ബ്ലോഗ് അക്കാദമി
ഈ ചടങ്ങിന്റെ അഭ്യുദയ കാംക്ഷികള്‍ മാത്രമാണ്.

ഉദ്ഘാടകയുടെ സൌകര്യാര്‍ത്ഥം പുസ്തക പ്രകാശന ചടങ്ങിന്റെ സമയത്തില്‍ ചെറിയൊരു വ്യത്യാസം
വരുത്തിയതായി മനസ്സിലാക്കുന്നു.(ആഗസ്റ്റ്‌14 നു11 മണി) ഇതേക്കുറിച്ച് ആധികാരിക വിവരത്തിനായി ബ്ലോഗര്‍ ശാന്ത ടീച്ചറേയോ(പ്രിയ തോഴരേയും കാത്തു ഞാൻ), ബ്ലോഗര്‍ ഹാറൂണിനേയോ(ഒരു നുറുങ്ങ്), ചടങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബ്ലോഗര്‍മാര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

സസ്നേഹം.
ബ്ലോഗ് അക്കാദമി




Tuesday, 31 March 2009

കണ്ണൂര്‍ ശില്‍പ്പശാല പത്ര വാര്‍ത്തകള്‍

കണ്ണൂര്‍ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു.
കേരള കൌമുദി പത്രം

ദേശാഭിമാനി ന്യൂസ്
മാതൃഭൂമി വാര്‍ത്ത
മനോരമ വാര്‍ത്ത

മാധ്യമം വാര്‍ത്ത

Thursday, 19 March 2009

കണ്ണൂര്‍ ശില്‍പ്പശാല ചിത്രങ്ങള്‍

കണ്ണൂര്‍ ബ്ലോഗ് ശില്‍പ്പശാല രാവിലെ 10.45 ന് ആരംഭിച്ചു.
ലുട്ടു,കുമാരന്‍,നിത്യന്‍,അരീക്കോടന്‍,കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി,സുനീഷ് മലബാറി,ശിവപുരം സ്കൂള്‍ പ്രധാനാദ്ധ്യാപക ഉഷ ടീച്ചര്‍,ഡി.പ്രദീപ് കുമാര്‍,ഡോ.വത്സലന്‌വാതുശ്ശേരി,ഡോ. മഹേഷ് മംഗലാട്ട് , കഥാകൃത്തും ബ്ലോഗറുമായ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ്,കണ്ണൂരാന്‍,മനോജ് കാട്ടംപള്ളി,തുടങ്ങിയവരാണ് ശില്‍പ്പശാലയില്‍ പങ്കെടുത്തത്. (ആരേയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ അറിയിക്കുക.)
സുനില്‍ കെ.ഫൈസല്‍,മൈന,തോന്ന്യാസി എന്നിവര്‍ ചില അത്യാവശ്യ കാര്യങ്ങള്‍ കാരണം വരികയുണ്ടായില്ല.
‍ചിത്രകാരന്‍ നടത്തിയ ആമുഖത്തിനുശേഷം കണ്ണൂരാന്‍ കമ്പ്യൂട്ടറിന്റേയും,പ്രൊജക്റ്ററിന്റേയും സഹായത്തോടെ ബ്ലോഗുണ്ടാക്കുന്നതിനാവശ്യമായ സാങ്കേതിക കാര്യങ്ങള്‍ ലളിതമായി അവതരിപ്പിച്ചു.തുടര്‍ന്ന് ഡി.പ്രദീപ് കുമാര്‍ ബ്ലോഗിനെക്കുറിച്ച് മൊത്തത്തിലും,പോഡ്കാസ്റ്റുകളെക്കുറിച്ച് പ്രത്യേകമായും ക്ലാസെടുത്തു.ഡോ.മഹേഷ് മംഗലാട്ട് യൂണിക്കോഡ് ലിപിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് ലഘുപ്രഭാഷണം നടത്തി.അക്ഷയ കണ്ണൂര്‍ ജില്ല പ്രൊജക്റ്റ് ഓഫീസര്‍ സോണി അബ്രഹാം,ഉഷ ടീച്ചര്‍,അരീക്കോടന്‍-ആബിദ് മാഷ്,ഡോ.വത്സലന്‍ വാതുശ്ശേരി,ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് എന്നിവര്‍ തങ്ങളുടെ ബ്ലോഗ് അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചു.
ഉച്ച ഭക്ഷണം ഒഴിവാക്കിക്കൊണ്ടാണെങ്കിലും മൂന്നുപേര്‍ക്ക് ബ്ലോഗാരംഭവും കുറിച്ചതിനു ശേഷം മൂന്നുമണിക്ക് ശില്‍പ്പശാല സമാപിച്ചു.
ബ്ലോഗാര്‍ത്ഥികളും ചാനലുകളും
ബ്ലോഗാര്‍ത്ഥികള്‍ എത്ര പേര്‍, ബ്ലോഗര്‍മാര്‍ എത്ര എന്നു വേര്‍ത്തിരിക്കാനാകില്ല ... ഏതായാല്ലും നല്ല താല്‍പ്പര്യത്തോടെ ക്ലാസ്സുകള്‍ ഉള്‍ക്കുള്ളുന്നുണ്ടെന്നുറപ്പ്.
ഡി.പ്രദീപ് കുമാറിന്റെ പോഡ് കാസ്റ്റിങ്ങിനെക്കുറിച്ചുള്ള ക്ലാസ്സ്
ഡോ.വത്സലന്‍ വാതുശ്ശേരി ബ്ലോഗുകളുടെ സാധ്യതകളെക്കുറിച്ചു പറയുന്നു.
ബ്ലോഗ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് ബ്ലോഗറെന്ന നിലയിലുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവക്കുന്നു.
ഡോക്റ്റര്‍ മഹേഷ് മംഗലാട്ട് മലയാളം യൂണീക്കോഡ് ലിപികളെക്കുറിച്ച് പ്രഭാഷണം നടത്തുന്നു. കണ്ണൂരാനും,സുനീഷ് മലബാറിയും ഡി.പ്രദീപ് കുമാറിനെ പ്രസന്റേഷനു സഹായിക്കുന്ന തിരക്കിലാണ്. പ്രദീപ് സോമസുന്ദരവും,ജോ യും ബ്ലോഗിലെഴുതുന്ന പോഡ് കാസ്റ്റുകളെക്കുറിച്ചുള്ള വിവരണം...
ഉച്ചയൂണ്‍ മാറ്റിവച്ചുകൊണ്ടുള്ള ബ്ലോഗ് വൃതത്തില്‍
ആബിദ് മാഷ് കണ്ണൂരില്‍ ശില്‍പ്പശാലയില്‍ നോംബുനോറ്റുകൊണ്ട് തന്റെ അനുഭവങ്ങള്‍ പങ്കുവക്കുന്നു.
കണ്ണൂരാന്‍ ബ്ലോഗുമാഷായി കസറുന്നു.. പ്രസന്റേഷന്‍ സഹായം സുനീഷ്.
അനില്‍,കെ.പി സുകുമാരന്‍ അഞ്ചരക്കണ്ടി,നിത്യന്‍ എന്നിവര്‍. വാതുശ്ശേരി,ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ്...

കണ്ണൂരാന്റെ ക്ലാസ്സ്
കണ്ണൂര്‍ ജില്ല അക്ഷയ പ്രൊജക്റ്റ് ഓഫീസര്‍ സോണി അബ്രഹാം സര്‍ക്കാര്‍ തലത്തില്‍ മലയാളം കംബ്യൂട്ടിങ്ങിനുവേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

ബ്ലോഗാര്‍ത്ഥികള്‍.... ബ്ലോഗര്‍മാര്‍.
ഒരു അഭിമുഖം.